Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

കോഴി കുഞ്ഞുങ്ങളെ വിവിധ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ IBD വാക്സിൻ നൽകുന്ന വിധം

December 26, 2020 0
ഇത്‌  ഇന്ന്  ഞാൻ  എന്റെ  കോഴി കുഞ്ഞുങ്ങൾക്കു  കൊടുക്കാൻ  വാങ്ങിയ  IBD  വാക്സിൻ  ആണ്.

എത്ര തവണ നൽകണം

ഇത്‌  കൊടുക്കേണ്ടത്  രണ്ട്  തവണ  ആണ് . ഒന്നാമത്തെ  ഡോസ്  കുഞ്ഞുങ്ങൾ  ജനിച്ചു കഴിഞ്ഞു പതിനാലാം  ദിവസം  ആണ്  കൊടുകേണ്ടത്‌. 
രണ്ടാമത്തെ  ഡോസ്  ഇതേ  സാധനം  തന്നെ  28 മത്തെ  ദിവസം  കൊടുക്കണം (അതിനു ബൂസ്റ്റർ  എന്ന്  പറയാം )

കൊടുക്കേണ്ട  രീതി

ഇതിൽ  കാണുന്ന  മിക്സിങ്  ലിക്വിഡ്  ( വലിയ  കുപ്പി ) ibd  വാക്സിനിൽ  ഒഴിച്ച്  നല്ലപോലെ  കുലുക്കി  തിരിച്ചു  വലിയ  കുപ്പിയിലേക്ക് ഒഴിച്ച്  നല്ലപോലെ  മിക്സ്  ചെയ്തു   (ഡ്രോപ്പെർ  ആയാലും  മതി, അത് ഡ്രോപ്പെർ  കൂടി  ആണ്  )ഒരു  തുള്ളി  കണ്ണിലും  ഒരു  തുള്ളി  മൂക്കിലും  ആണ്  കൊടുകേണ്ടത്‌. വൈകുന്നേരം  മാത്രം  വാക്സിൻ  കൊടുക്കുക.

ഇത്‌  100 dosage  ആണ്  ( 100 കോഴിക്ക്  ഇത്‌  കൊടുക്കാം  )വാക്സിൻ  പൊട്ടിച്ചു  കഴിഞ്ഞാൽ  പിന്നെ  സൂക്ഷിക്കാൻ  പറ്റില്ല.... use  ചെയ്തു  കഴിഞ്ഞാൽ  ബാക്കി  ഉള്ളത്  കളയുക.

100 dosage  വില  63 rs ആണ്, വെറ്റിനറി  medical  സ്റ്റോറിൽ  മാത്രം  ഇത്‌  കിട്ടു, ഐസ്  ഇട്ടു  കൊണ്ടുവരുക , വീട്ടിൽ  കൊണ്ടുവന്നാലും  ഫ്രിഡ്ജിൽ  വയ്ക്കുക . ibd കു  ജോർജിയ  എന്നും  പറയും. ( ജോർജിയ  എന്ന സ്ഥലത്തു  ആണ്  ഇതിനു  ആദ്യം  മരുന്ന്  കണ്ടുപിടിച്ചത്  അതുകൊണ്ടാണ് ).

Ibd  വാക്സിൻ  കൊടുക്കാത്ത  കോഴികളിൽ തുമ്മൽ , വിറയൽ, അങ്ങനെ  പല  അസുഖങ്ങളും  കാണപ്പെടുന്നു. ibd  വാക്സിൻ  കൊടുത്ത കോഴികൾക്ക് പിന്നെ  ഉണ്ടാകുന്ന രണ്ട്  തലമുറയ്ക്കു  പിന്നെ  ibd വാക്സിൻ  കൊടുക്കണ്ട  എന്നാണ്  പറയുന്നത്.

വാക്സിൻ  നാടൻ  കോഴികൾക്കും  കൊടുക്കുന്നത്  നല്ലതാണു അല്ലെങ്കിൽ  പല അസുഖങ്ങളും  വരാം. വാക്സിൻ  കൊടുത്തതുകൊണ്ടു  ജനിതക  സ്വഭവം  ഒന്നും  മാറില്ല. നാടൻ  കോഴികൾക്ക്  ഇതുപോലെ  ഉള്ള  അസുഖങ്ങൾ  വരാൻ  ചാൻസ്  കുറച്ചു   കുറവാണു.

കൊറോണ കാലം  ആയതുകൊണ്ട്  വാക്സിൻ  എന്നൊക്കെ  പറയുന്നത്  എന്താണ്  എന്ന്  എല്ലാർക്കും  അറിയാമെല്ലോ.

കടപ്പാട് : Lijo  joseph

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.