Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

നമുക്കും മുറ്റത്തു കുല കുലയായി മാങ്ങ വിളയിക്കാം

December 27, 2020 0
മുറ്റത്ത്‌ ഒരു മാവ് നട്ടാലോ?
ഇന്ന് മാവ് നടുന്ന വിശേഷം ആകട്ടെ, അതിനുമുൻപ് ഒരു കാര്യം പറഞ്ഞോട്ടെ,പിച്ചറിൽ കാണുന്ന മാങ്ങാകൾ, ഏതോ വിദേശ ഹൈടെക്  ഫാംമുകളിൽ, വിളഞ്ഞതാണെന്നു കരുതിയോ?തെറ്റി.നമ്മുടെ നാട്ടിൻപുറത്തു, എന്റെ വീട്ടു മുറ്റത്ത്‌. വിളയിച്ച മാങ്ങ കൾ ആണിതെല്ലാം.
നിങ്ങൾക്കും ചെയ്യണോ? 
അറിയാൻ പാടില്ലാത്തവർക്ക് മാത്രമായി ഞാൻ ചെയ്യുന്ന രീതി പറഞ്ഞു തരാം, 
1. മുറ്റത്ത്‌, നന്നായി സൂര്യ പ്രകാശം കിട്ടുന്ന ഒരു സ്ഥലം, മാവുവെക്കാൻ പറ്റുന്നത് ഉണ്ടോ എന്നു  ഉറപ്പ് വരുത്തണം.
2. നഴ്സറികളിൽ വിദേശന ഇനങ്ങൾ ഉൾപ്പെടെ ധാരാളം പഴവർഗ ചെടികൾ ഇപ്പോൾ കിട്ടാനുണ്ട്. ഒരു 3,4, അടി പൊക്കമുള്ള, ആരോഗ്യമുള്ള നല്ല മാവിൻ തയ്കൾ, (800rs.to1000)വിലപേശി  വാങ്ങുക.100,200, ന്റെ ചെറുത്‌ വാങ്ങാതിരിക്കുക. (ഇനങ്ങൾ,- മല്ലിക, കാലാപാ ടി,കല്ലുകെട്ടി, പ്രിയൂർ,  കുളമ്പ്, മൽഗോവ,കോശേരി, കൊട്ടുക്കോണം,)മുതലായവകൾ നല്ലയിനം ആണ്.
3. നല്ല സൂര്യ പ്രകാശവും,നീർവാർച്ചെയും ഉറപ്പുവരുത്തി അടിവളം, (ചാണകപ്പൊടി, എല്ലുപോടി, വേപ്പിൻ, പിണ്ണാക്ക്, ചകിരിച്ചോറ്, കമ്പോസ്റ്റ്,) മുതലായവ, അര മീറ്റർ വ്യാസത്തിൽ, കുഴിയെടുത്തു,മണ്ണുമായി വളം മിക്സ്‌  ചെയ്തു നടുക. 
4. കുഴി മൂടി ഊന്നു കാലു കൊടുത്തു നന നൽകുക. 
5. ആദ്യ ദിവസം നന്നായി വെള്ള കിട്ടി എന്നു ഉറപ്പ് വരുത്തണം.ചെടികൾക്ക് വേണ്ട എല്ലാ" മൂലകങ്ങളും ഉറപ്പുവരുത്തുക.അടുത്ത സീസണിൽ,പിച്ചറിൽ കാണുന്നതുപോലെ, മാവ് കായ്ക്കും എന്നുറപ്പാണ്
6.  ഏഴ് അടി ഉയരം വെച്ചാൽ, പ്രൂൺ ചെയ്യാം. മുറി പാടിൽ ഉടനെ ഫങ്കിസൈഡ് പുരട്ടുക, 
7. തായ് തടി മുഴുവനായി ഫങ്കിസൈഡ് കോട്ട് ചെയ്യുന്നത് നല്ലതാണ്. 
8. കൂമ്പിലകൾ തിന്നു നശിപ്പിക്കുന്ന, കീടങ്ങളെ പ്രതിരോധിക്കുക. 
എന്താ ഒരു മാവ് നടുകല്ലേ?!!!!!
കടപ്പാട് : Rajan Pallipattu 

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.