Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

ഒട്ടക പക്ഷിയെ ഇനി കേരളത്തിലും വളർത്താം

December 24, 2020 0

കേരളത്തിൽ അധികമാരും വളർത്താത്ത ഒരു പക്ഷിയാണ്‌ ഒട്ടകപക്ഷി. കുളമ്പ് പോലുള്ള രണ്ട് പാദങ്ങൾ  ഉള്ള ഇവയുടെ കൊക്ക് വീതിയേറിയതും വളരെ ചെറുതും ആണ്. വലിയ കണ്ണുള്ള ഇവയുടെ ശ്രവണ - കാഴ്ച ശക്തി അപാരമാണ്.ഇവയ്ക്കു 3 കിലോമീറ്ററോളം കാഴ്ച്ച ശക്തിയുണ്ട്. കണ്ണുകളേക്കാൾ ചെറുതാണ് ഇവയുടെ തലച്ചോർ എന്ന പ്രതേകതയും ഒട്ടക പക്ഷിക്ക് സ്വന്തമാണ്.

ഇന്ന് കിട്ടുന്ന ഇറച്ചികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠവും ലോകത്ത് ഒന്നാം നമ്പര്‍ ഇറച്ചിയായി കണക്കാക്കിയിരിക്കുന്നതും ഒട്ടക പക്ഷിയുടേ ഇറച്ചിയാണ്. ഇവയുടെ തൂവലുകള്‍ അലങ്കാരവസ്തുവായി ഉപയോഗിക്കുന്നു അതുപോലെ ഇവയെക്കൊണ്ട് ജാക്കറ്റ്, സ്‌ക്കര്‍ട്ട്‌സ് ,ഹാന്‍സ് ബാഗ്, പേഴ്‌സ്, ബെല്‍റ്റ്, എന്നിവയും ഉണ്ടാക്കാം.കൂടാതെ ഇവയുടെ മുട്ടത്തോട് കൊണ്ട് ജ്വല്ലറി ഐറ്റംസ് ഉണ്ടാക്കുന്നുണ്ട്. 

ഒട്ടക പക്ഷികൾ ഇണ ചേരുന്നത് പൊതുവേ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ്.എന്നാൽ ചിലപ്പോൾ അത്  സെപ്തംബര്‍ വരെയും പോകാം . ഒട്ടക പക്ഷികൾ സസ്യഭുക്കാണെങ്കിലും ചെറിയ പ്രാണികളെയും ഇവ  ആഹാരമാക്കും . ഇവയ്ക്ക്  പല്ല് ഇല്ല എന്ന പ്രതേകതയും ഉണ്ട് അതിനാൽ തന്നെ ഭക്ഷണം ഇവ  വിഴുങ്ങുകയാണ് ചെയ്യുക. അതുപോലെ ആഹാരം ഇവ ദഹിപ്പിക്കുവാനായി ചെറിയ കല്‍കഷ്ണങ്ങള്‍ കഴിക്കുന്നതും ഇവയുടെ പ്രതേകതയാണ്. വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയാമെങ്കിലും വെള്ളത്തില്‍ കളിക്കാന്‍ ഇവ ഇഷ്ടപ്പെടുന്നു.

കൂടുതലറിയാൻ ഈ വിഡിയോ കാണുക 



Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.