Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

കുടജാദ്രിയിലേക്ക് പോയാലോ നമുക്ക്

May 15, 2023 0


 എഴുതിയത് : Santhysasidharan

 

ഞായറാഴ്ച വൈകിട്ട് 4.45 നു കായംകുളം നിന്നും മുരഹര ട്രാവൽസിന്റെ  കൊല്ലം - ഗോവ ബസിൽ, ബൈന്ദൂർ ഇറക്കി, ബസ് കാർ തന്നെ അറേഞ്ച് ചെയ്ത ടാക്സിയിൽ മൂകാംബികയിലേക്ക്...
ദർശനത്തിന് ശേഷം കുടജാദ്രിയിലേക്ക്, കുഞ്ഞുങ്ങളെയും കൊണ്ടു പോകണോ വേണ്ടയോ എന്ന ചിന്ത മനസ്സിൽ....
പോകുന്ന വഴിയിൽ മേയുന്ന പശു കൂട്ടങ്ങൾ, കാമുകിൻ തോട്ടങ്ങൾ, കല്ലുകൾ ഒകെ നിറഞ്ഞു മനോഹരമായ നദി, ചാടി കളിക്കുന്ന കുരങ്ങുകൾ ഒകെ കണ്ടങ് പോകാം.

 



കൊല്ലൂർ പോലീസ് സ്റ്റേഷന് മുൻപിലുള്ള ജീപ്പ് സ്റ്റാൻഡിൽ നിന്നാണ് ജീപ്പ്, 10  പേരാണ് ഒരു ജീപ്പിൽ,470 രൂപ ( 70രൂപ  ഫോറെസ്റ്റ് എൻട്രി പാസ്സ് +400 രൂപ യാത്ര കൂലി )... ഏകദേശം 2 മണിക്കൂർ നീളുന്ന യാത്ര ആണിത്... വളവുകൾ നിറഞ്ഞ 38 km  നീളുന്ന യാത്ര ഇടയിൽ നെറ്റൂർ എന്നാ സ്ഥലത്തു നിർത്തി ചായ കുടിക്കാൻ വേണ്ടി, ഇനി അങ്ങോട്ട് കടകൾ ഇല്ല, കുറച്ചു യാ ത്രയ്ക്കു ശേഷം ഫോറെസ്റ്റ് സ്റ്റേഷൻ എത്തി,, അവിടെ നിന്നും 10km യാത്ര, അവിടർ നിന്നും 70 രൂപയുടെ പാസ്സ്, അതു പോലെ തന്നെ പ്ലാസ്റ്റിക് കുപ്പി മുകളിലോട്ട് കൊണ്ടു പോകുന്നതിനു 100 രൂപ കൊടുത്തു റെസിപ്റ് വാങ്ങണം തിരികെ വരുമ്പോൾ കുപ്പി കാണിക്കുമ്പോൾ പൈസ തിരിച്ചു കിട്ടും.

 

ഇനി യാത്ര ആരംഭിക്കുകയായ്


ഓഫ്‌റോഡ് ഓഫ്‌റോഡ്  എന്ന് കേട്ടിട്ട് ഉണ്ടെങ്കിലും ആദ്യത്തെ off റോഡ് യാത്ര.... ഇപ്പോൾ യാത്ര തുടങ്ങുന്നിടത് ചെറുതായി റോഡ് പണി തുടങ്ങിട്ട് ഉണ്ട് വളവും തിരിവും സൈഡിൽ കൊക്കകൾ ഉള്ള മൺ പാതയിലൂടെ ഉള്ള യാത്ര, ഇടയിൽ ഒരു ചാറ്റൽ മഴ, പൊടി കൾക്കിടയിലൂടെ  ഒരു അഭ്യാസിയെ പോലെ വണ്ടിയുമായി മുന്നോട്ട്.... Mookambika wild ലൈഫ് sanctuary യിൽ ആണ് കുടജാദ്രി സ്ഥിതി ചെയ്യുന്നത്.. ഇടയിലൊക്കെ നമ്മളെ ഓർമിപ്പിക്കാൻ ഇത് ജീവികളുടെ വാസസ്ഥാനം ആണ്, കുപ്പികൾ  ഇടരുത്, ഹോൺ അടിക്കരുത്, അവരെ ശല്യപ്പെടുത്തരുത് എന്ന ബോർഡുകൾ.


ഏകദേശം ഒന്നര മണിക്കൂർ യാത്രയ്ക് ശേഷം  മഹ്ശക്തി പീഠത്തിൽ എത്തിചേർന്നു..അവിടെ അമ്പലവും  ദേവി മഹിഷാസുര മർദനം നടത്തിയെന്നു കരുതപ്പെടുന്ന തൃശൂലവും കാണാം...മുകളിൽ നിന്നും ഒഴുകി എത്തുന്ന നീരുറവകളിലെ ജലം പൈപ്പ് വഴി  കുടിക്കാൻ പാകത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. പ്രകൃതിയുടെ തണുപ് ഏതൊരു ഫ്രിഡ്ജ് നെയും വെല്ലുവിളിക്കുന്നത് ആണെന്ന് തോന്നി.
ഇനി നമ്മുടെ കുഞ്ഞൊരു ട്രക്കിങ്ങിലേക്. ഏകദേശം 2 km, 45 മിനിറ്റ് - ഒരു മണിക്കൂർ നീളുന്ന യാത്ര. നല്ല കയറ്റം, ഇടയിൽ ഒരാൾക്കു മാത്രം പോകാവുന്ന വഴി, ചില ഇടങ്ങളിൽ സൈഡിൽ നിന്നും താഴേക്കു നോക്കിയാൽ താഴ്വ്രകൾ, കുറച്ചു കയറി ചെല്ലുമ്പോൾ  നല്ല സമതല പ്രദേശം, ദൂരെ നിന്നും നമുക്ക് കാണാം  മുന്നിൽ പോയ ആളുകളെ. അങ്ങനെ കിതച്ചും കാൽ ഇടറിയും ഒകെ സർവജ്ഞപീടത്തിൽ എത്തി.
കരിങ്കലിൽ തീർത്ത ഒരു മന്ദിരത്തിൽ നമ്മുടെ ശങ്കരാച്ചാര്യരുടെ പ്രതിഷ്ഠ.... മാതൃപഞ്ചകവും ചൊല്ലി നല്ല തണുത്ത കാറ്റു   മേറ്റ് കുറച്ചു സമയം ചിലവഴിച്ച ശേഷം താഴോട്ട്.
നമ്മളെ  കൊണ്ടു പോകുന്ന ജീപ് അവിടെ വെയിറ്റ് ചെയ്യും. അതിൽ തിരികെ കൊല്ലുരേക്ക്.

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.