Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

നന്നായി കായ്‌കൾ പിടിക്കാൻ അറിഞ്ഞു നൽകണം തെങ്ങിന് വളങ്ങൾ

May 14, 2023 0

നമ്മുടെ വീടുകളിൽ ഒരു തെങ്ങേങ്കിലും വളർത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളിയും കാണില്ല. പക്ഷേ കൃത്യമായ വളങ്ങൾ നൽകാത്തതുമൂലം കൂടുതൽ ആളുകൾക്കും തക്കതായ കായ്‌കൾ ലഭിക്കുന്നില്ല എന്നതാണ് സത്യം. എങ്കിൽ നമുക്ക് തെങ്ങിന് നൽകേണ്ടുന്ന വളങ്ങളെക്കുറിച്ചു അറിഞ്ഞാലോ 






 

വളപ്രയോഗം ഒന്നാം  ഘട്ടം.

 
വളപ്രയോഗം ചെയ്യേണ്ട മാസം : മെയ്  പകുതിയോടെ

വളം നൽകേണ്ട രീതി : തെങ്ങിന്റെ തടം തുറന്ന് 1 കിലോ കുമ്മായം അല്ലങ്കിൽ ഡോളോമൈറ്റ് തടത്തിൽ വിതറുക ചെറിയ തൈകൾ ആണ് എങ്കിൽ ഇതിന്റെ നാലിൽ ഒന്ന് തടത്തിൽ ഇട്ടുകൊടുത്താൽ മതിയാകും അതിനു ശേഷം പച്ചിലകൾ, ഉണങ്ങിയ ചപ്പു ചവറുകൾ എന്നിവ തടത്തിൽ ഇട്ടുകൊടുക്കുക. എങ്ങനെ നൽകിയതിന് ശേഷം 15 മുതൽ 20 ദിവസം കഴിഞ്ഞതിനു ശേഷം താഴേ പറയുന്ന വളങ്ങൾ കാൽകാവുന്നതാണ്.


1 ) വേപ്പിൻ പിണ്ണാക്ക് - 2 കിലോ
2 ) എല്ലുപൊടി - 2 കിലോ
3 ) ചാണകപ്പൊടി - 5 മുതൽ 10 കിലോ

ഒരുവർഷം പ്രായമായ തെങ്ങിൻ തൈകൾക്ക് മേൽപ്പറിഞ്ഞതിന്റെ മുന്നിൽ ഒന്ന് ചേർത്തു കൊടുത്താൽ മതിയാകും .

രണ്ടു വർഷമായ തെങ്ങിൻ തൈകൾക്ക്  മേൽപ്പറിഞ്ഞതിന്റെ മുന്നിൽ 2 ഭാഗം ചേർത്ത് കൊടുക്കാവുന്നതാണ്.

മുന്ന് വർഷം പ്രായമായ തൈകൾക്ക് മുകളിൽ പറഞ്ഞ രീതിയിൽ വളങ്ങൾ നൽകാവുന്നതാണ്.

വളങ്ങൾ നൽകിയതിന് ശേഷം തെങ്ങിന്റെ തടം മൂടാതെ ശ്രദ്ധിക്കണം.

വളപ്രയോഗം രണ്ടാം ഘട്ടം.

വളപ്രയോഗം ചെയ്യേണ്ട മാസം : മഴ നിന്നതിനു ശേഷം സെപ്റ്റംബർ മുതൽ

അരക്കിലോ പൊട്ടാഷ് നേരത്തെ തുരന്ന തടത്തിലേക്ക് ഇട്ടുകൊടുക്കുക. ഒരു മാസത്തിനു ശേഷം അല്ലെങ്കിൽ 20 ദിവസം കഴിഞ്ഞു ബോറാക്സ് 50 gm ഇട്ടുകൊടുക്കാം.

 
വളപ്രയോഗം മൂന്നാം ഘട്ടം

വളപ്രയോഗം ചെയ്യേണ്ട മാസം : ഡിസംബർ
   
ഈ സമയത്ത് 1.5 കിലോ കല്ലുപ്പ്  കൂടി  ഇട്ടു നേരത്തെ തുരന്നു തടം  പൂർണമായി  കൊത്തി  മുടാവുന്നതാണ്.

കടപ്പാട് : Lijo joseph (KTG Facebook Group Admin )

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.