Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

കണിവെള്ളരി കൃഷി ചെയ്യാൻ സമയമായി

January 12, 2021 0

ഏപ്രിൽ 15ന് ആണ് വിഷു ,അതു കൊണ്ട് ഏകദേശം 60 ദിവസം മുൻപ് വിത്തുകൾ നടനം. അതായത് ഏകദേശം ഫെബ്രുവരി 15ന് നടുക. വിഷമില്ലാത്ത കണിവെള്ളരിക്ക കണ്ട് നമുക്ക് ഈ വർഷത്തെ വിഷുവിനെ വരവേൽക്കാം 

എല്ലാക്കാലവും കൃഷിചെയ്യാന്‍ പറ്റിയ വിളയാണ് കണിവെള്ളരി എങ്കിലും നടാന്‍ ഏറ്റവും അനുയോജ്യം വിഷുവിന് 60 ദിവസം മുൻപ്  തന്നെ നടുന്നതാണ് 

കൃഷിക്ക് മുൻപുള്ള മുന്നൊരുക്കം 

സൂര്യപ്രകാശം നന്നായി ലഭിക്കുന്ന തുറസ്സായ സ്ഥലം ആവണം തിരഞ്ഞെടുക്കേണ്ടത്. സൂര്യതാപീകരണം നടത്തുന്നതിനായി കൃഷിസ്ഥലം നന്നായി കൊത്തിയിളക്കി അടിവളവും ചേര്‍ത്ത് ഇളക്കണം. ചാണകപ്പൊടിയാണ് അടിവളമായി നല്‍കേണ്ടത്. രണ്ടടിവ്യാസവും ഒന്നരയടി താഴ്ചയുമുള്ള കുഴികളില്‍ ചവറിട്ടുകത്തിച്ച് കണിവെള്ളരികൃഷിക്ക് തുടക്കംകുറിക്കാം. വിത്തു പാകുന്നതിനു മുന്‍പ് സ്യുഡോമോണസ് അല്ലെങ്കില്‍ ട്രൈക്കോഡര്‍മയുമായി കലര്‍ത്തി നടുന്നത് ചെടിയുടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും..

വിത്തുകൾ നടുമ്പോൾ 

കുഴിയില്‍ നന്നായി അഴുകിയ ജൈവവളം മേല്‍മണ്ണുമായി ചേര്‍ത്ത് ഇടുക. കൂടാതെ ഒരു ചിരട്ട കുമ്മായവുംകൂടി ചേര്‍ത്തിളക്കി 5 മുതല്‍ 10 ദിവസം കഴിഞ്ഞ് വിത്ത് നടുക. ഒരു കുഴിയില്‍ 3 മുതല്‍ 5 വിത്ത് വരെ പാകാം.വിതയ്ക്കുമ്പോള്‍ കുഴിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ മൂന്നുതൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി ആദ്യഘട്ടത്തില്‍തന്നെ നല്‍കണം.

സംരക്ഷണം 

മീന്‍ അമിനോ അമ്ലം 2-5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍, രണ്ടില പരുവം മുതല്‍ വീക്കിലി ഇലയില്‍ തളിക്കുന്നതുവഴി കൂടുതല്‍ പെണ്‍പൂക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

ചെടികൾ പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ 1KG പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉത്പാദകവര്‍ധനയ്ക്ക് സഹായിക്കും.

വളപ്രയോഗം യഥാസമയം അനുവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. അടിവളമായി  ചാണകപൊടി, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് തുടങ്ങിയവ ഉപയോഗിക്കാം. വിത്തു നടുന്നതിന് 10 ദിവസംമുമ്പ് തടത്തില്‍ ട്രൈക്കോഡെര്‍മ, ചാണകവും വേപ്പിന്‍ പിണ്ണാക്കും ചേര്‍ന്ന മിശ്രിതത്തില്‍ പെരുപ്പിച്ച് ചേര്‍ക്കുന്നത് രോഗങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും.

ഇടവിട്ട് വളപ്രയോഗം നടത്തുന്നതാണു നല്ലത്. വിത്തു മുളച്ച് 5-10 ദിവസത്തിനകം ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ കൊടുത്തുതുടങ്ങാം. വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്ന പുളിപ്പിച്ച പിണ്ണാക്ക് ലായനി, അമൃതപാനി, ജീവാമൃതം, പഞ്ചഗവ്യം, ഇഎം ലായനി തുടങ്ങിയ ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ രണ്ടു തവണ നല്‍കിയാല്‍ ചെടി കരുത്തോടെ വളരുന്നതായി കാണാം. ചെടിക്ക് വള്ളി വീശുമ്പോഴും പൂവിട്ട് തുടങ്ങുമ്പോഴും വളം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മണ്ണുണങ്ങാത്ത രീതിയില്‍ നന ക്രമീകരിക്കണം പൂത്ത് തുടങ്ങിയാല്‍ നന മുടക്കാന്‍ പാടില്ല. തടത്തില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ അനുവദിക്കരുത്. വെള്ളം കെട്ടിനിന്നാല്‍ അഴുകല്‍ രോഗം വരാന്‍ കാരണമാകും. കള നിയന്ത്രണം എപ്പോഴും ഉറപ്പ് വരുത്തണം. പന്തലില്‍ വളര്‍ത്തുന്ന ചെടികളാണെങ്കില്‍ സമയാസമയം വള്ളികള്‍ പടര്‍ത്തികൊടുക്കണം. നിലത്ത് പടര്‍ത്തുന്നവയാണെങ്കില്‍ വള്ളികള്‍ പടരുമ്പോള്‍ തെങ്ങിന്‍ പട്ടയോ മറേറാ ഇട്ട് കൊടുക്കുന്നത് കായ് മണ്ണില്‍ പതിഞ്ഞുകിടന്ന് കേടാകാതിരിക്കാന്‍ സഹായിക്കും.

കിടശല്യം 

കായീച്ച, മത്തന്‍ വണ്ട്, ആമ വണ്ട്, ഇലതീനിപ്പുഴു, മുഞ്ഞ എന്നിവയാണ് വെള്ളരിയെ ആക്രമിക്കുന്ന കീടങ്ങള്‍. കായീച്ചയെ നിയന്ത്രിക്കാനായി പൂവിട്ട് തുടങ്ങുമ്പോള്‍ത്തന്നെ ഫിറമോണ്‍ കെണിയും പഴകെണിയും ഒരുക്കി പന്തലില്‍ തൂക്കുകയോ കമ്പില്‍നാട്ടിവെക്കുകയോ ചെയ്യുക. പൂവിതളുകള്‍ വാടിയശേഷം കായ്കള്‍ ഇലകള്‍കൊണ്ടോ പേപ്പര്‍കൊണ്ടോ പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതാണ്. വെള്ളരിയെ ബാധിക്കുന്ന രോഗങ്ങളാണ് മൃദുരോമപൂപ്പ്, ചൂര്‍ണ്ണ പൂപ്പ്, മൊസൈക്ക് എന്നിവ. രോഗാരംഭത്തില്‍തന്നെ ഇലകള്‍ പറിച്ച് കത്തിച്ച് നശിപ്പിച്ച് സ്യൂഡമോണസ് 20 ഗ്രാം ഒരു ലിററര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തെളിക്കുന്നതും ഗുണകരമാണ്. മൊസൈക്ക് രോഗം പരത്തുന്ന വെള്ളീച്ചയെ നിയന്ത്രിക്കാനായി മഞ്ഞകെണി, വേപ്പെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വെര്‍ട്ടിസീലിയം (20ഗ്രാം ഒരു ലിററര്‍ വെള്ളത്തില്‍ എന്ന തോതില്‍) ഇവയിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്.

കടപ്പാട് : Lijo Joseph

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.