Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

മാവുകൾ ഡ്രമ്മുകളിൽ നടുന്ന ശരിയായ രീതി

May 04, 2023 0


മട്ടുപ്പാവുകളിൽ ഫല വൃക്ഷങ്ങൾ വളർത്താൻ ഇന്ന് ഏവർക്കും താല്പര്യമുള്ള ഒന്നാണ്. ഫല വൃക്ഷങ്ങൾ വളർത്താൻ ആലോചിക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഒരു മാവ് വളർത്താനുള്ള  ആഗ്രഹമാണ്. എന്നാൽ ശരിയായ അറിവില്ലാതെ പ്ലാസ്റ്റിക്ക് വീപ്പകളിൽ / ഡ്രമ്മുകളിൽ  മാവുകൾ വളർത്താൻ ശ്രമിക്കുമ്പോൾ എല്ലാം തന്നെ ചെടികൾക്ക് വളർച്ചയില്ലായ്മ അല്ലങ്കിൽ നശിച്ചു പോകുന്നത് പോലുള്ള പ്രശ്‍നങ്ങളാണ് നമുക്ക് നേരിടേണ്ടി വരുന്നത്.

പ്ലാസ്റ്റിക്ക് വീപ്പകളിൽ / ഡ്രമ്മുകളിൽ  നമുക്ക് ഫല വൃക്ഷങ്ങൾ മട്ടുപ്പാവിലും നിലത്തും ചെടിയുടെ വളർച്ച നിയന്ത്രിച്ചു  വളർത്താൻ സാധിക്കും. പ്ഡ്രമ്മുകളിൽ മാവുകൾ നടുന്ന രീതിയാണ് നമ്മൾ മനസിലാക്കാൻ പോകുന്നത്. ഡ്രമ്മുകളിൽ മാവുകൾ നടുന്നതിനായി അതാവശ്യം കട്ടിയുള്ള വീപ്പകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അതിനു ശേഷം തിരഞ്ഞെടുത്ത ഡ്രമ്മുകളിൽ വെള്ളം പോകുന്നതിനു ആവശ്യമായ ഹോളുകൾ ഡ്രമ്മുകളുടെ ചുവട്ടിൽ നൽകിയ ശേഷം ആ ഹോളുകൾ നമ്മൾ ഇടുന്ന നടിൽ മിസ്‌ത്രിതം മൂലം അടയാതിരിക്കാൻ ചുവട്ടിൽ ഹോളുകൾ കവർ ചെയുന്ന രീതിയിൽ തേങ്ങയുടെ തോണ്ടുകൾ അടുക്കുക  അതിനു ശേഷം രണ്ടാം ലയറായി നമുക്ക് ലഭ്യമാകുന്ന കരിയിലകൾ വീപ്പക്കുളളിൽ നിറയ്ക്കുക. അടുത്ത മൂന്നാം ലെയറായി ചെറിയ കല്ലും കഷ്ണങ്ങൾ നിറക്കാവുന്നതാണ് അതിനായി പൊട്ടിയ ഓടുകൾ, ഇഷ്ടിക കട്ടകൾ അല്ലങ്കിൽ മെറ്റിൽ എന്നിവ ഉപയോഗിക്കാം . 



അതിനു ശേഷം നാലാം ലെയറായി നമ്മൾ തയ്യാറാക്കിയിരിക്കുന്ന ഫലപുഷ്ടതയുള്ള മേൽമണ്ണ് ഇട്ടു കൊടുക്കാവുന്നതാണ്. ഇടുന്ന മണ്ണ് നമ്മൾ നടാൻ തിരഞ്ഞെടുത്തു വെച്ചിരിക്കുന്ന തൈ ഒത്തിരി വീപ്പക്കുളിൽ ആയി പോകാത്തതും ഓവർ ആയി വീപ്പക്കു മുകളിൽ ആകാത്തതുമായ രീതിയിൽ ഒരു മുക്കാൽ ശതമാനത്തോളം നിയ്റക്കുക. അതിനു ശേഷം തൈകൾ വീപ്പയുടെ നടുക്കായി കവറിൽ നിന്നും മാറ്റി നട്ടശേഷം ഗ്യാപ്പുകൾ മേൽമണ്ണും നമുക്ക് നൽകാൻ സാധിക്കുന്ന ജൈവ വളം ഏതാണോ അതുടെ     2 :1 എന്ന അനുപാതത്തിൽ ഇളക്കി വീപ്പ നിറക്കുക.

മാവുകൾ നടുന്ന സമയത്തു യാതൊരു വിധ വളങ്ങളുടെയും ആവശ്യമില്ല. പിന്നീട് ചെടി വേരുകൾ വന്നു ഇലകൾ ആയി തുടങ്ങിയതിനു ശേഷം ദ്രവ രൂപത്തിൽ വളങ്ങൾ ചെടികൾക്ക് നൽകിയാൽ മതിയാകും . ചെടികൾ നടുമ്പോൾ തന്നെ നൽകുന്ന അമിത വളപ്രയോഗം ചെടിയുടെ വേരുകളെ നശിപ്പിക്കുകയും അതുവഴി നമ്മൾ പലരും അഭിമുഖികരിക്കുന്ന പ്രശനമായ ചെടികൾക്ക് വളർച്ചയില്ലായ്മ അല്ലങ്കിൽ നശിച്ചു പോകുക എന്നിവയ്ക്കു കാരണമാകുന്നു .  ഈ രീതിയിൽ നമുക്ക് ഏത് ഫല വൃക്ഷങ്ങൾ വേണമെങ്കിലും ഡ്രമ്മുകളിൽ നട്ട് വളർത്താൻ സാധിക്കും

പ്ലാസ്റ്റിക്ക് വീപ്പകളിൽ മാവുകൾ നടുന്നത് കാണാനായി താഴേ കാണുന്ന വിഡിയോ പൂർണമായും കാണുക 

 





Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.