Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

പട്ടുനൂൽ കൃഷിയിലെ ലാഭത്തിന്റെ വഴികൾ

April 25, 2023 1

നമ്മുടെ രാജ്യത്ത് എന്നും അംഗീകാരമുള്ള കൃഷിയും വ്യവസായവുമാണ് പട്ടുനൂൽ കൃഷി  കേന്ദ്ര സിൽക്ക് ബോർഡിന്റെയും അതാതു സംസ്ഥാന സർക്കാറുകളുടെയും ധന സഹായത്തോടെ ലാഭകരമായി അധ്വാനിക്കാൻ മനസും കൃഷി ചെയ്യാൻ താൽപര്യവുമുള്ള ആർക്കും ചെയ്യാൻ സാധിക്കുന്ന ഒരു കൃഷിയാണ് പട്ടുനൂൽ കൃഷി.

പ്രതേകം തയാറാക്കിയ ഷെഡുകളിലാണ് പട്ടുനൂൽ പുഴുക്കളെ വളർത്തുന്നത് 25 ഡിഗ്രി മുതൽ 27 ഡിഗ്രി വരെയുള്ള കാലാവസ്ഥയാണ് പട്ടുനൂൽ കൃഷിക്ക് അനുയോജ്യം. പട്ടുനൂൽ കൃഷിയെ  സെറി കൾച്ചർ എന്നാണ് പറയുന്നത്.

കേരളത്തിൽ ഇടുക്കി , വയനാട്, പാലക്കാട്  തുടങ്ങിയ സ്ഥലത്താണ് ഇപ്പോൾ കൃഷികൾ അധികവും ചെയ്തുവരുന്നത്. പട്ടുനൂൽ കൃഷിക്കാവശ്യമായ മുട്ടകൾ തമിഴ്‌നാട് , കർണാടക തുടങ്ങിയ സംസ്ഥാനത്തു കർഷകർക്ക് നൽകുകയും അവിടുത്തെ കർഷകർ വിരിയിക്കുകയും ഇങ്ങനെ വിരിയുന്ന പുഴുക്കളെയാണ്  കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മുട്ടകൾ വിരിയുന്നതിനു രണ്ടു ദിവസം മുൻപ്  വൃത്തിയായി തയ്യാറാക്കിയിരിക്കുന്ന ട്രേകളിൽ നിരത്തി മുകളിൽ ബട്ടർ പേപ്പർ കൊണ്ട് മൂടും അതിനു ശേഷം കറുത്ത തുണിയിലോ പേപ്പർ കൊണ്ടോ ഈ ട്രേ പൊതിഞ്ഞുവയ്ക്കും. മുട്ടകൾ വിരിയുന്ന തിയതി വൃക്തമായി പാക്കിങ് കവറുകളിൽ എഴുതിയിട്ടുണ്ടാകും. ഇങ്ങനെ വിരിഞ്ഞു 7 ദിവസം പ്രായമായ പുഴുക്കളെയാണ് കർഷകർക്ക് നൽകുന്നത്

പ്രതേകം തയാറാക്കിയ ഷെഡുകളിലാണ് പട്ടുനൂൽ പുഴുക്കളെ വളർത്തുന്നത് 25 ഡിഗ്രി മുതൽ 27 ഡിഗ്രി വരെയുള്ള കാലാവസ്ഥയാണ് പട്ടുനൂൽ കൃഷിക്ക് അനുയോജ്യം. പട്ടുനൂൽ കൃഷിയെ  സെറി കൾച്ചർ എന്നാണ് പറയുന്നത്.
ഇങ്ങനെ വിരിഞ്ഞുവരുന്ന മുട്ടകളിൽ നിന്നും ലഭിക്കുന്ന പുഴുക്കളെ മറ്റൊരു വലിയ ട്രയിലേക്ക് മാറ്റി അവയ്ക്കു ആവശ്യമായ മൾബറി ഇലകൾ ഭക്ഷിക്കാൻ നൽകുന്നതാണ് അടുത്ത ഘട്ടം. പട്ടുനൂൽ കൃഷിക്ക് ഏറ്റവും ആവശ്യമുള്ള ഒന്നാണ് മൾബറി ഇലകൾ അതിനാൽ തന്നെ പട്ടുനൂൽ കൃഷി ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ നല്ല രീതിയിൽ മൾബറി ചെടികൾ നട്ടു വളർത്തേണ്ടിയുണ്ട് . ഇങ്ങനെ തീറ്റ നൽകി വളർത്തുന്ന പുഴുക്കൾ 27 ദിവസം ആകുന്നതോടുകൂടെ കൊക്കൂണുകൾ ആകാനുള്ള തയാറെടുപ്പുകൾ തുടങ്ങും. ഇങ്ങനെ തയാറെടുത്ത പുഴുക്കൾക്ക് മുകളിലായി ഈ സമയത്ത് നെട്രികയെന്ന നെറ്റ് സ്റ്റാൻഡിൽ വെച്ചുകൊടുക്കും. ഇങ്ങനെ വെച്ചു കൊടുത്ത നെട്രികയിലേക്ക് പുഴുക്കൾ കയറുകയും കൊക്കൂണുകൾ ആകാനായി കൂടുകൂട്ടാൻ തുടങ്ങുകയും ചെയ്യും. 6 ദിവസത്തിനു ശേഷം ഇങ്ങനെ തയാറായിരിക്കുന്ന കൊക്കൂണുകൾ ശേഖരിച്ചു അടുത്ത രണ്ടു ദിവസത്തിനുള്ളിൽ വിൽപന നടത്തുകയുമാണ് ചെയുന്നത് 





Comments

Anonymous said…
ഏവർക്കും മനസിലാകുന്ന രീതിയിൽ വളരെ വൃക്തമായ ലേഖനങ്ങളാണ് നിങ്ങളുടെ പ്രതേകത

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.