Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

അവക്കാഡോ എങ്ങനെ വളർത്താം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

April 20, 2023 0

 ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല ഒരു പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. അവക്കാഡോ പഴങ്ങളിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ വെണ്ണപ്പഴം അഥവാ ബട്ടർ ഫ്രൂട്ട്  എന്നീ പേരുകളിലും അവക്കാഡോ അറിയപ്പെടുന്നു. അവക്കാഡോ പഴങ്ങളിൽ  അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ് അതുപോലെ ധാരാളം വൈറ്റമിനുകളും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള അവക്കാഡോ പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ് .



എല്ലാ പ്രദേശങ്ങളിലും കൃഷിചെയ്യാൻ സാധിക്കുന്ന ഒരു ഫല വൃക്ഷമാണ് അവക്കാഡോ. മധ്യ അമേരിക്കയും മെക്സിക്കോയുംമാണ് അവക്കാഡോ ചെടികളുടെ ജന്മദേശം. ധാരാളം ഇനങ്ങളുള്ള അവക്കാഡോയിൽ  ജം ഹാസ് (gem hass avocado) , കാരമെൻ ഹാസ് (caramen hass ),   ഫുർട്ടി (fuerte ), പർപ്പിൾ ഹൈബ്രിഡ് എന്നീ ഇനങ്ങളാണ് കേരളത്തിലെ നമ്മുടെ  കാലാവസ്ഥയിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം. നല്ല വെയിലും, നല്ല നീർവാർച്ചയും, അതുപോലെ അമ്ലത  5 മുതൽ 7 വരെയുമുള്ള  മണ്ണാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.


അവക്കാഡോയുടെ ഒരേ മരത്തിൽ തന്നെ ആണ് പൂവും പെൺ പൂവും ഉണ്ടാകുന്നു എങ്കിലും ഇവ വെത്യസ്ഥ സമയങ്ങളിൽ ഉണ്ടാകുന്നതിനാൽ ഒരു അവക്കാഡോ മരം കൊണ്ട് മാത്രം നമുക്ക് പരാഗണം നടന്ന് മികച്ച കായ് ഫലം ഉണ്ടാകില്ല . അതിനാൽ വിത്തുകൾ മുളപ്പിച്ചുണ്ടാകുന്ന തൈകൾ നടുമ്പോൾ രണ്ടു തൈകളിൽ കൂടുതൽ നടുന്നത് മികച്ച കായ് ഫലത്തിന് സഹായകമാകും . എന്നാൽ ഈ പ്രശ്‌നം ഒഴിവാക്കാനായി ഗ്രാഫ്റ്റ് ചെയ്ത തൈകളും ഉപയോഗിക്കാം.

90 സെന്റീമീറ്റർ വീതിയിലും ആഴത്തിലുമുള്ള കുഴികളെടുത്ത് അതിൽ മേൽമണ്ണും ജൈവവളവും ചേർത്ത് തൈകൾ നടാവുന്നതാണ്. മഴക്കാലത്തിനു മുൻപ് തിരഞ്ഞെടുത്ത തൈകൾ നടാൻ ശ്രദ്ധിക്കണം. പൊതുവേ  ഏപ്രിൽ മെയ് മാസങ്ങളിലാണ് അവക്കാഡോ തൈകൾ നടാൻ ഏറ്റവും നല്ല സമയം. ഇങ്ങനെ നടുന്ന തൈകൾ 3 മുതൽ 4 വർഷത്തിനുള്ളിൽ വിളവെടുപ്പിനു പ്രായമാകും. അഞ്ച് വർഷം പ്രായമായ ചെടിയിൽ നിന്നും കുറഞ്ഞത് 50 kg അവക്കാഡോ പറിക്കാൻ കഴിയും ഈ അളവ് ഇനങ്ങളും ചെടിയുടെ വളർച്ചയും അനുസരിച്ചു കൂടിയും കുറഞ്ഞുമിരിക്കും.



വേനൽക്കാലങ്ങളിൽ ചെറിയ അവക്കാഡോ തൈകൾക്ക് തണൽ നൽകി സംരക്ഷിക്കാൻ ശ്രദ്ധിക്കണം. അതുപോലെ അവക്കാഡോ ചെടികൾക്ക് ചുവട്ടിൽ പുതയിടുന്നത് വേനൽ കാഠിന്യത്തെ അതിജീവിക്കാൻ സഹായിക്കും. വേനൽക്കാലങ്ങളിൽ ചെടികൾക്ക് ജലസേചനം നൽകാൻ ശ്രദ്ധിക്കുകയും അതുപോലെ മഴക്കാലങ്ങളിൽ ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നത് ചെടി അഴുകാൻ കാരണമാകും അതിനാൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്നും നല്ല നീർവാർച്ചയും  ഉറപ്പുവരുത്തേണ്ടതുണ്ട്.

കൂടുതലറിയാൻ താഴേ കാണുന്ന വിഡിയോ പൂർണമായി കാണുക 
 





Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.