Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

പരിചയപ്പെടാം മണിതക്കാളിയെന്ന ഔഷധ സസ്യത്തെ

August 30, 2021 0


ഇന്നിവിടെ പരിചയപ്പെടുത്തുന്നത് മണിത്തക്കാളി എന്ന ഔഷധസസ്യത്തെ ആണ്.

Botanical name :Solanum nigrum

മറ്റു പേരുകൾ : കാന്താരി പഴം, മുളക് തക്കാളി.

Eng. Name: black night shade, sun berry, wonder berry.

Tamil name:മണതക്കാളി

തമിഴ് നാട്ടിലുള്ളവരാണ് ഇതു കൂടുതലായും ഉപയോഗിക്കാറുള്ളത്.
മണിത്തക്കാളി പ്രധാനമായും രണ്ടു തരത്തിൽ കാണപ്പെടുന്നു.

1. വെളുത്ത ചെറിയ പൂക്കളും,നീല കലർന്ന കറുപ്പ് നിറമുള്ള പഴങ്ങളോട് കൂടിയതും.
2.വൈലറ്റ് നിറത്തോടു കൂടിയ പൂക്കൾ ഉള്ളതും, ചുവപ്പ് നിറമുള്ള പഴങ്ങൾ ഉള്ളതും.

വഴുതന കുടുംബത്തിൽ ഉൾപ്പെട്ട ഈ സസ്യം നാലടി ഉയരം വരെയാണ് വരാറുള്ളത്. എന്നാൽ സാധാരണയായി കണ്ടുവരാറുള്ളതും, കൂടുതൽ ഔഷധയോഗ്യമായതും നീല കലർന്ന കറുപ്പ് നിറമുള്ള മണിതക്കാളിയാണ്.
ഉപയോഗഭാഗം: സമൂലം
ചവർപ്പു കലർന്ന മധുരമാണ് ഇതിന്റെ പഴങ്ങളുടെ രുചി.
മണിത്തക്കാളിയിൽ കാൽസ്യം,പ്രോട്ടീൻ, അയൺ,ജീവകം സി എന്നിവ അടങ്ങിയിരിക്കുന്നു.
പ്രധാനമായും വാത പിത്ത കഫം എന്നീ ത്രിദോഷങ്ങളെ ശരിയായ അനുപാതത്തിൽ ശരീരത്തിൽ നിലനിർത്തുന്നതിനു സഹായിക്കുന്നു.
ഉപയോഗക്രമങ്ങൾ :

1.ഇലകൾ ചീര പോലെ തോരൻ ഉണ്ടാക്കി 21 ദിവസം കഴിച്ചാൽ കൊഴുപ്പ് കുറയുന്നതിന് സഹായിക്കുന്നതാണ്. തന്മൂലം വയറിലുള്ള അധിക കൊഴുപ്പ് കുറയുന്നതാണ്.അതുപോലെതന്നെ വായ മുതൽ ഗുദം വരെയുള്ള, ശരീരത്തിനുള്ളിലുള്ള വ്രണങ്ങൾ ശമിക്കുന്നതിനും സഹായിക്കുന്നു.

2. മൂന്നില വീതം 14 ദിവസം ചവച്ചിറക്കുന്നത് തൊണ്ടവേദനയ്ക്കും ഒച്ചയടപ്പിനും, ഫലപ്രദമാണ്. ഇതിനോടൊപ്പം പഴങ്ങളും കഴിക്കാവുന്നതാണ്.

3. ചർമരോഗങ്ങൾക്കും, വാത സംബന്ധമായ വേദനകൾക്കും,ഇല അരച്ചു പുറമേ ലേപനം ചെയ്യുന്നതും അതിനോടൊപ്പം തന്നെ ഈ പഴങ്ങൾ ഉള്ളിലേക്ക് കഴിക്കുന്നതും നല്ലതാണ്.

4. വായ്പുണ്ണിനും, വയറിനുള്ളിലുള്ള പുണ്ണുകൾക്കും ഇല തോരൻ വെച്ചോ സൂപ്പ് വെച്ചോ കഴിക്കാവുന്നതാണ്, ശേഷം,അതിനോടൊപ്പം തന്നെ മണിതക്കാളിയുടെ പഴങ്ങളും കഴിക്കാവുന്നതാണ്.

5.മണി തക്കാളിയുടെ പഴങ്ങളിൽ ആന്റി ഓക്സിഡന്റ് കൾ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് കാൻസറിനെ പ്രതിരോധിക്കുന്നതിനും ക്യാൻസർ വന്നതിനുശേഷമുള്ള വേദനകൾക്കും മറ്റു മരുന്നുകളോടൊപ്പം തന്നെ ഇതും സേവിക്കാവുന്നതാണ്.ബാക്ടീരിയകളെ പുറന്തള്ളുന്നതിനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് വായ്പുണ്ണുകൾ, തൊണ്ടവേദന, മറ്റു അണുബാധകൾ എന്നിവയ്ക്കെല്ലാം ഇത് ഉള്ളിലേക്ക് കഴിക്കാം എന്ന് പറയുന്നത്. വേദനസംഹാരിയായും പ്രവർത്തിക്കുന്നു.

6.രാവിലെ ഒന്നര ഗ്ലാസ്സ് വെള്ളം കുടിച്ചതിനുശേഷം മണി തക്കാളിയുടെ ചെടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് ഒരു മണിക്കൂറിനുശേഷം കുടിക്കുക. അതിനോടൊപ്പം തന്നെ 21 ദിവസം ഇല തോരൻ വെച്ചു കഴിക്കുന്നത് ലിവർ സിറോസിസിന് ഉപകാരപ്രദം ആണെന്ന് പറയപ്പെടുന്നു.

7. മണി തക്കാളിയുടെ ഇല തോരൻ വെച്ചു കഴിക്കുന്നത് ഗർഭിണികളിലുണ്ടാകുന്ന ഓക്കാനം മാറ്റുന്നതിന് നല്ലതാണ്.

8.മണി തക്കാളിയുടെ ഇല സൂപ്പ്:
2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ തിലേക്ക്ഒരു ചെറിയ സവോള ഒരെണ്ണം ചെറുതായി അരിഞ്ഞത്, 10 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, വഴറ്റിയശേഷം ഒരു തക്കാളിയും ചേർത്ത് വേവിക്കുക.ശേഷം ഒരു കെട്ട് മണി തക്കാളിയുടെ ഇല അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റ് നേരം വഴറ്റുക.ശേഷം മഞ്ഞൾ 1/4tsp, പെരിഞ്ചീരകം1tsp, നല്ല ജീരകം1tsp, കുരുമുളകുപൊടി1tsp, എന്നിവ ചേർത്ത് വഴറ്റുക.ശേഷംതേങ്ങാപ്പാലിന്റെ രണ്ടാംപാൽ ഒഴിച്ച് വറ്റിച്ചാൽ അതിന്റെ കനപ്പ് രസം മാറുകയും,ശേഷം ഒന്നാംപാൽ ആഴ്ചയിൽ രണ്ടു ദിവസം ഇതുപോലെ ഉണ്ടാക്കി കുടിക്കാവുന്നതാണ്.വായ്പ്പുണ്, വയറ്റിലെ പുണ്ണ്, രോഗപ്രതിരോധശേഷിഎന്നിവക്ക് ഫലപ്രദമാണ്.

9. മണിതക്കാളിപഴം ഞെരടി അതിന്റെ നീര് മുഖത്തു ലേപനം ചെയ്യുന്നത് മുഖത്തെ പാടുകൾ മാറുന്നതിന് സഹായിക്കുന്നതാണ്.
ഇത് കുട്ടികൾക്കും വലിയവർക്കും ഒരുപോലെ തന്നെ കഴിക്കാവുന്നതാണ്.21 ദിവസത്തിന് കൂടുതൽ തുടർച്ചയായി കഴിക്കുന്നുണ്ടെങ്കിൽ മാത്രം ഒരു സിദ്ധ അഥവാ ആയുർവേദ ഡോക്ടറുടെ നിർദ്ദേശം തേടുക.

കടപ്പാട് : Dr. Femin Rose BSMS, Chittilapilly, Thrissur.

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.