Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

വ്യത്യസ്തനായ ഒരു പോളിടെക്നിക്കുകാരൻ

January 10, 2021 0
"ഈ പോളിടെക്നിക്കിൽ "ഒക്കെ പഠിച്ച മലപ്പുറംകാരൻ  ആതവനാട്  പഞ്ചായത്തിലെ മൻസൂറിനുണ്ട്  ഒരു മുത്തശ്ശി പശുവും, അവളുടെ മക്കളും പേരക്കുട്ടികളും ആയി പത്തുപേർ.

 വ്യത്യസ്തനായ ഒരു പോളിടെക്നിക്കുകാരൻ....
ആദായം കിട്ടാതായാൽ പ്രായമായ പശുവിനെയും, ആടിനെയും ,ഒക്കെ ആളുകൾ ഒഴിവാക്കുമെന്ന് ഞാനൊരു വീഡിയോയിൽ പറഞ്ഞിരുന്നു. അതിനു കമൻറ് ആയി വന്നത്  "എനിക്ക് വയസ്സായ   ഒരു പശു ഉണ്ട് .അവളുടെ മക്കളും പേരക്കിടാങ്ങളും അയി  10 പേർ വീട്ടിൽ ഉണ്ട് "
എന്നായിരുന്നു .

അത് കേട്ടപ്പോൾ എനിക്ക് കൗതുകം തോന്നി .

."മുത്തശ്ശി പശുവിൻ്റെയും, മക്കളുടെയും ഒരു ഫോട്ടോ അയച്ചു തരാമോ "
എന്ന് ചോദിച്ചു .

ഉടൻതന്നെ വന്നു ഫോട്ടോയും, വീഡിയോയും.
കൂടുതൽ കാര്യങ്ങൾ അറിയാനായി ഞാൻ വിളിച്ചു.

 അപ്പോഴാണ് എനിക്ക് മലപ്പുറം ജില്ലയിലേ ആതവനാട് പഞ്ചായത്തിലെ മൻസൂർ എന്ന 30-കാരൻ ആളൊരു സംഭവം ആണല്ലോ എന്ന് മനസ്സിലായത് .2006 ല്  പോളിടെക്നിക്കിൽ പഠിച്ചു. സിവിൽ എഞ്ചിനീയറിംഗ് പാസ്സായി.

കൊച്ചിലെ മുതൽ കൃഷിയോടും, പശുക്ക ലോടും  ഇഷ്ടമുള്ള മൻസൂർ കുറച്ചുനാൾ  ജോലി നോക്കി .   പിന്നീട് പശുവളർത്തലിൽ ലേക്ക് തിരിഞ്ഞുഎല്ലാകാലത്തും വീട്ടിൽ ഒരു പശു എങ്കിലും ഉണ്ട്.

അറക്കാൻ കൊണ്ടുപോയ ഒരു വയസ്സുള്ള ഒരു പശുക്കിടാവിനെ വാങ്ങിയതാണ് മൻസൂർ. നന്നായി പരിപാലിച്ചു .അതുകൊണ്ടുതന്നെ 15 മാസമായപ്പോൾ  അവള് മദിലക്ഷണം കാണിച്ചു . ആദ്യത്തെ കുത്തിവെപ്പിന് തന്നെ ഗർഭംധരിച്ചു രണ്ടു വയസ്സു കഴിഞ്ഞപ്പോൾ അവൾ പ്രസവിച്ചു. ഈയിടെ അഞ്ചാമത്തെ പ്രസവം കഴിഞ്ഞു.  മുത്തശ്ശി  പശുവിൻറെ 5 പ്രസവത്തിലായി  രണ്ടു പെണ്ണും മൂന്നാണും.  മൂന്നു നാലും അഞ്ചും പ്രസവങ്ങളിൽ മൂരി കുട്ടന്മാർ.
അവരുടെ രണ്ടു ചേച്ചിമാരും . രണ്ടുവീതം പ്രസവിച്ചു . അമ്മാവൻ മാർക്ക് ലാളിക്കാൻ
 നാലു കുട്ടികൾ.

 പത്തു കൊല്ലം കൊണ്ട്  മക്കളും പേരക്കുട്ടികളും ഒക്കെയായി കുടുംബത്തിൽ പത്തുപേർ. 
ഒരു ദിവസം 15 ലിറ്ററിൽ കുറയാതെ പാൽ ഉണ്ട് ഓരോരുത്തർക്കും. 

ഫാമിലെ കാര്യങ്ങളൊക്കെ ബാപ്പയും മൻസുറും  കൂടിയാണ് ചെയ്യുന്നത് പണിക്ക് ആളെ ഒന്നും വെച്ചിട്ടില്ല.

പശു വളർത്തൽ ലാഭകരമാനെന്ന് മുത്തശ്ശി പശു  പഠിപ്പിച്ചു.
പശുക്കളുടെ എണ്ണം ക്രമേണ കൂട്ടി ഇപ്പോൾ 16 എണ്ണം ഉണ്ട്.

കിടാക്ക ൾക്കും  ഗർഭിണികൾക്കും ,കറവയുള്ള വർക്കും , വെവ്വേറെ  ഷെഡ്ഡുകൾ ആണ്.
നല്ലൊരു മോഡേൺ  ഷെഡ് അണ് മൻസൂർൻ്റ  അടുത്ത പദ്ധതി.
ഇതിനിടയിൽ മൻസൂറി ൻ്റെ നേതൃത്വത്തിൽ  ഒരു milk society  ഉണ്ടാക്കി . ആദ്യം 40 ലിറ്റർ പാൽ ആയിരുന്നു എങ്കിൽ ഇപ്പോൾ 200  ലിറ്ററായി  ഉയർന്നു . 8 കർഷകരിൽനിന്ന് 22 ൽ  എത്തി.
വിവിധ വകുപ്പുകളിലെ പദ്ധതികളെപ്പറ്റി യും, സഹായങ്ങളെ പറ്റിയും കർഷകരെ ബോധവൽക്കരിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് മൻസൂർ അവർക്ക് സാമ്പത്തിക സഹായങ്ങളും നേടിക്കൊടുക്കുന്നു.

പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്ത്  തീറ്റപ്പുൽ കൃഷി ഉള്ളതുകൊണ്ട് കൊണ്ട് പശുക്കൾക്ക് പുല്ലിൻ്റെ കാര്യത്തിൽ യാതൊരു ക്ഷാമവുമില്ല.
ചാണകത്തിൽ നിന്നും നല്ലൊരു വരുമാനം കിട്ടുന്നുണ്ട്  .
ഒരു കുട്ട പച്ച ചാണകത്തിന്   40 രൂപ വില  കിട്ടും  .

ഫാം സെറ്റപ്പ് ചെയ്യാനും, പ്ലാനും, എസ്റ്റിമേറ്റും ഉണ്ടാക്കാനും, ലൈസൻസ് എടുക്കാനും എല്ലാം  ആവശ്യക്കാരെ സഹായിക്കും മൻസൂർ .

വിവിധ ഇനം കോഴികളെ വളർത്താൻ താല്പര്യമുണ്ട് . മൻസൂറിന്.

അസീലും ,ഫാൻസി  കോഴിയും, കരിങ്കോഴിയും , താറാവും, അരയന്നവും , മറ്റു നാടൻ ഇനങ്ങളും, ഒക്കെ  ഉണ്ട് കയ്യിൽ.
സ്വന്തമായുണ്ടാക്കിയ ,100 മുട്ട വിരിയിക്കാവുന്ന   incubator ൽ മുട്ട വിരിയിച്ച്  കുഞ്ഞുങ്ങളെ വിപണനം ചെയ്യുന്നു. 

ചെറിയ പ്രായത്തിൽ
മികച്ച ക്ഷീര കർഷകനായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ പ്രചോദനം ആയി.
സംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക്  അംഗീകാരവും, ആദരവും നൽകി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ.

ക്ടാക്കൾക്കും, കറവ ഉള്ളവർക്കും, ഗർഭിണികൾക്കും , വെവ്വേറെ  ഷെഡ്ഡുകൾ ആണ്.
നല്ലൊരു മോഡേൺ  ഷെഡ് അണ് മൻസൂറിൻ്റ  അടുത്ത പദ്ധതി.
എല്ലാ ഭാവുകങ്ങളും നേരുന്നു.

കടപ്പാട് : Dr. Maria Liza Mathew

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.