Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

കേരളത്തിലെ മാറി വരുന്ന പാൽ കൂൺ കൃഷി

November 04, 2020 0

കടപ്പാട് : Dev Mushrooms

പാൽ കൂൺ കൃഷി കേരളത്തിൽ കാലാവസ്ഥക്ക് അനുസൃതമായാണ് കൂടുതലായും കൂൺ കൃഷി ചെയ്യുന്നത്.  ചിപ്പി കൂണിന്റെ കാലാവസ്ഥയിൽ നിന്ന് ഇപ്പോൾ പാൽ കൂൺ കൃഷിയിലേക്കു മാറി തുടങ്ങി. 

ചിപ്പി കൂൺ കൃഷി ചെയ്യുന്നപോലെ അണുവിമുക്തമാക്കിയ വൈക്കോൽ 50% ജലാംശം നിലനിർത്തി ഉണക്കിയെടുത്ത ശേഷം പ്ലാസ്റ്റിക് കവറില്‍  3 അടുക് നിറച്ച ശേഷം മുകളിൽ വിത്ത് വിതറി കെട്ടി സൂചി കൊണ്ട് കുത്തി 18  ദിവസം ഇരുട്ട് മുറിയിൽ സൂക്ഷിക്കുക. അതിനു ശേഷം കവറിന്‍റെ മുകൾ ഭാഗം തുറന്നു 2 ഇഞ്ചു കനത്തിൽ കേസിംഗ് ഇടുക. ദിവസവും മൂന്ന് നേരം കേസിംഗ് ഉണങ്ങിപോകാതെ വെള്ളം സ്പ്രൈ ചെയുക. ഒരാഴ്ച കഴിയുമ്പോൾ  മുല്ല മൊട്ടുപോലെ  കേസിംഗില്‍ കൂൺ മൊട്ടുകൾ ഉണ്ടായി വരും. ഒരാഴ്ച കഴിയുമ്പോൾ നല്ല വളർച്ച എത്തിയ കൂണുകൾ ആയിത്തീരുകയും ചെയ്യും.

കൂൺ വിളവെടുത്ത ശേഷം പ്രതലം വൃത്തിയാക്കിയ ശേഷം വീണ്ടും സ്പ്രേ ചെയ്യുക. അങ്ങനെ 3-4 കൂണ്‍ വിളവെടുപ്പ് ഒരു ബെഡില്‍ നിന്നും തന്നെ നടത്താൻ നമുക്ക് കഴിയും 

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.