Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

ബോഗൈൻ വില്ല ചെടികളുടെ പരിപാലനത്തെകുറിച്ചു അറിഞ്ഞാലോ

November 21, 2020 0

ബോഗൈൻ വില്ല ചെടികളുടെ പരിപാലനത്തെകുറിച്ചു അറിഞ്ഞലോ 

1. അധികം  മൂപ്പെത്താത്ത ഇളം കമ്പുകൾ നേരിട്ടോ, വേരുപിടിപ്പിച്ചോ  നടാവുന്നതാണ് .
2. വലിയ മൺപൂച്ചെട്ടികളിൽ മുക്കാൽ ഭാഗം ഉണങ്ങിയ ചാണകപ്പൊടി എല്ലുപൊടി മണ്ണ് എന്നിവ മിക്സ് ചെയ്ത് കമ്പുകൾ അല്പം ചരിച്ച് നട്ട് ശരിക്ക് പിടിച്ചു വരുന്നതു് വരെ തണൽ കൊടുക്കണം. 
3. ധാരാളം വളപ്രയോഗം ആവശ്യമില്ല.
4. വെള്ളവും കുറവ് മതി .
5. തീക്ഷ്ണമായ വെയിലത്ത് ധാരാളം  പൂക്കൾ ഉണ്ടാകും .
6. കൊമ്പ് കോതലാണ് ഏറെ പ്രധാനം. 
7. വലിയ മഴയുടെ ശക്തി കുറഞ്ഞാൽ കമ്പുകൾ വെട്ടി നിർത്തണം. 
8. ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ച് 10 ദിവസം ഇടവിട്ട് ഒഴിച്ചു കൊടുക്കേണ്ടതാണ്.
9. പൂക്കൾ ഒരു വട്ടം വിടർന്നു കൊഴിയുമ്പോൾ തന്നെ  കൊമ്പ് കഴിയുന്നതും കൈ കൊണ്ട് ഒടിച്ചു കളഞാൽ വളരെ പെട്ടെന്ന് വീണ്ടും  പൂക്കുവാൻ തുടങ്ങും.
10. മഴക്കാലത്ത്  ഇലകളും തണ്ടുകളും ചീഞ്ഞ് ചെടി നശിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം .
11. വിവിധ വർണ്ണങ്ങളിലുള്ള കടലാസ്സ് പൂക്കൾ എന്ന പേരോടു കൂടിയ ഇവക്ക് പ്രത്യേക സുഗന്ധമില്ലെങ്കിലും എവിടേയും നല്ല സ്ഥാനമാണുള്ളത്.

കടപ്പാട് : വത്സല കൃഷ്ണൻ

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.